top of page
Search

തല്ലും തലോടലും പ്രീണനവും തല്ലിക്കൊല്ലലും,ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്

  • Writer: Immanuel Vision
    Immanuel Vision
  • Jul 28
  • 1 min read

Updated: Jul 29

ജറുസലേം കഴുത Blog 1 - 28/07/2025


“എന്റെ സ്‌നേഹിതരേ, നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ്‌ ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ.” - ലൂക്കാ 12 : 4


ഛത്തീസ്ഗഡിൽ 2025 July 25 ന് സി.വന്ദന ഫ്രാൻസിസിനേയും സി. പ്രീതി മേരിയേയും മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പൊലീസ് ജൂലൈ 25ന്  അറസ്റ്റ് ചെയ്തതിൽ ഭാരതത്തിലെ , കേരളത്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ച് പുതുമയൊന്നുമില്ല.. ആശ്ചര്യവുമില്ല! ഭയമൊട്ടുമില്ലതാനും..


കാരണം ക്രിസ്തുവിന് വേണ്ടി നിലകൊള്ളുന്നവർക്കും ക്രിസ്തുവിനെ ഏകരക്ഷകനായി പ്രഘോഷിക്കുന്നവർക്കും ക്രിസ്തുവിനെ യഥാർത്ഥത്തിൽ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവർക്കും ക്രിസ്തു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് രക്തസാക്ഷിത്വം…


ഭാരതത്തിലത് - തോമാശ്ലീഹായിലൂടെ തുടങ്ങി ഫ്രാൻസിസ് സേവ്യറിലൂടെ തുടർന്ന് ഗ്രഹാം സ്റ്റെയിനിലൂടെ കത്തിപ്പടർന്ന് രക്തസാക്ഷിത്വം തുടർന്നുകൊണ്ടേയിരിക്കുന്നു!


വ്യത്യസ്ത ക്രിസ്തീയ സഭാവിഭാഗങ്ങളുടെ വേലിക്കെട്ടുകളും അതിർവരമ്പുകൾക്കുമപ്പുറത്ത് ക്രിസ്തുവിൻ്റെ സുവിശേഷം പ്രഘോഷണത്തിലൂടെയും പ്രവർത്തികളിലൂടെയും പകർന്നു കൊടുക്കുന്നവർക്ക് ക്രിസ്തു വാഗ്ദാനം ചെയ്തിട്ടുള്ളതാണ്

രക്തസാക്ഷിത്വം…


അതിനാൽ യഥാർത്ഥ ക്രിസ്തുശിഷ്യർ

ഉച്ചത്തിൽ പറയുന്നു .. 


ക്രിസ്തുവിനെ പങ്കുവെയ്ക്കുന്നത് ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും…

തുടർന്നു കൊണ്ടുപോകാതിരിക്കാനാകില്ല ഞങ്ങൾക്ക്..


പക്ഷെ… 

എന്ത് കുറ്റത്തിനാണ് നിങ്ങൾ യഥാർത്ഥ ക്രിസ്തുശിഷ്യനെ ആക്രമിക്കുന്നതെന്ന്

ചോദിച്ചു കൊണ്ടേയിരിക്കും…


യേശു അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു? - യോഹന്നാന്‍ 18 : 23


തല്ലിയാലും 

തലോടിയാലും

പ്രീണിപ്പിച്ചാലും

തല്ലിക്കൊന്നാലും


നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുന്നതുവരെ.

………… അടുത്ത "ജറുസലേം കഴുത" Blog ൽ ചോദ്യങ്ങളും വിശകലനങ്ങളും 

തുടർന്നുകൊണ്ടേയിരിക്കും 

തുടരും…. 


“എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌.” - ഫിലിപ്പി 1 : 21 YouTube Channel - https://www.youtube.com/@ImmanuelVision

ജറുസലേം കഴുത Blog 1 - തല്ലും തലോടലും പ്രീണനവും തല്ലിക്കൊല്ലലും,ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്

Immanuel Vision

28/07/2025


Jesus entering on a Donkey

Disclaimer - The content of this blog post reflects the personal opinions, observations, and interpretations of the author(s) and is intended for general discussion and commentary purposes only. It is not intended to malign, defame, or harm any individual or group.

 
 
 

Comments


യേശു നിന്നെ സ്നേഹിക്കുന്നു

© 2012 ഇമ്മാനുവൽ വിഷൻ

bottom of page