top of page
Search

മതപരിവർത്തനവും,മന:പരിവർത്തനവും നിരോധിക്കും പക്ഷെ...

  • Writer: Immanuel Vision
    Immanuel Vision
  • Jul 29
  • 2 min read

ജറുസലേം കഴുത Blog 2 - 29/07/2025


മതപരിവർത്തനവും…. മന:പരിവർത്തനവും…..നിരോധിക്കും...  പക്ഷെ....

കൊടി പരിവർത്തനവും…കൊടി മാറ്റവും കാലുമാറ്റവും... നിരോധിക്കില്ല…


"അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍." - മര്‍ക്കോസ്‌ 16 : 15


സ്ഥാനമാനങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും സ്വാർത്ഥലാഭത്തിനും

യഥേഷ്ടം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറി കൊണ്ടേയിരിക്കാം…

അന്നേരമത് കാലഘട്ടത്തിൻ്റെ ആവശ്യം!


കാലങ്ങളായി നെഞ്ചോട് ചേർത്ത് വെച്ച 

രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾ സ്ഥാനലബ്‌ധിക്കായി ഒരു നിമിഷം കൊണ്ട് ഒരുളുപ്പുമില്ലാതെ മാറാം...

അപ്പോളത് അവനവൻ സ്വാതന്ത്ര്യം…


ഇന്ന് അരിവാൾ ചുറ്റിക…

നാളെ കൈപ്പത്തി…

മറ്റന്നാൾ താമര…

മരിക്കുന്നതുവരെ സ്വാർത്ഥലാഭത്തിന്നായ് ഒരു തത്വദീക്ഷയുമില്ലാതെ രാഷ്ട്രീയ പാർട്ടികൾ മാറി കൊണ്ടേയിരിക്കാം…


അത് പ്രായോഗിക രാഷ്ട്രീയം


മേൽ പറഞ്ഞ രാഷ്ട്രീയ സർക്കസ്സുകൾ രാഷ്ട്രീയ ഏമാൻമാർ കളിക്കുമ്പോൾ ജനം കണ്ണുമടച്ച് കൈയ്യും കെട്ടി നോക്കി കയ്യടിക്കണം...

വീണ്ടും ജനം ചൂണ്ടുവിരലിൽ മഷിപുരട്ടി പോളിംഗ് ബൂത്തിൽ ചെന്ന് കുത്തണം


അത് ജനത്തിൻ്റെ വിധി…


മേൽ പറഞ്ഞ രാഷ്ടീയ കോമരങ്ങൾക്കെതിരെ നീതിന്യായ വകുപ്പുകളൊ നിയമപാലകരോ ഒരക്ഷരം ശബ്ദിക്കില്ല…

പകരം ന്യായീകരണത്തിൻ്റെ വിധികൾ പ്രസ്താവിക്കും!


പക്ഷെ മനുഷ്യൻ്റെ മൗലികാവകാശമായ ദൈവവിശ്വാസം ഉറച്ചബോധ്യത്തോടും പൂർണ്ണ അറിവോടും അനുഭവത്തോടും കൂടെ സ്വതന്ത്രമനസ്സോടെ ബാഹ്യ സമ്മർദ്ദമില്ലാതെ ക്രിസ്തുവിശ്വാസത്തിലേക്ക് മാറിയാൽ പോലും അത് നിർബ്ബന്ധിത മതപരിവർത്തനമായി വ്യാഖ്യാനിക്കും… 

അറസ്റ്റായി...

ജാമ്യമില്ലാതായി...

ജയിലിലായി...


അന്നേരങ്ങളിൽ അംബേദ്കറും

ഭരണഘടനയിലെ മതസ്വാതന്ത്ര്യവും

ശവപ്പെട്ടിയിലായിരിക്കും


പ്രതികരണശേഷി നഷ്ടപ്പെട്ട ക്രിസ്ത്യാനിയായിരിക്കാതെ

ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അടിമയാകാതെ

സ്വതന്ത്രചിന്തയോടെ പ്രശ്നാധിഷ്ഠിതമായി രാഷ്ട്രീയത്തിൽ ക്രിസ്ത്യാനി ഇനിയും ഇടപ്പെട്ടില്ലെങ്കിൽ 

ഭാരതത്തിൽ ക്രിസ്ത്യാനി 2.5 % ത്തിൽ നിന്ന് വെറും വട്ടപൂജ്യമാകും…


നശ്വരമായ അപ്പക്കഷ്ണങ്ങൾ എറിഞ്ഞുകൊടുക്കുന്ന സുവിശേഷത്തിനുപകരം

ക്രിസ്തുവിൻ്റ സുവിശേഷം ധൈര്യത്തോടെ പരിശുദ്ധാത്മശക്തിയാൽ 

ആദ്യത്തെ മാർപ്പാപ്പ പത്രോസ് പ്രഘോഷിച്ചതുപോലെ  


“മറ്റാരിലും രക്‌ഷയില്ല.

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല- യേശുനാമമെന്ന്”

അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12


മറയില്ലാതെ ഇനിയും സകലജനതകളോടും പകർന്നില്ലെങ്കിൽ

ക്രിസ്ത്യാനി അതിവേഗം അന്യംനിന്നു പോകും!

ഭാരതത്തിൽ മാത്രമല്ല ലോകത്തിലും

അന്യം നിന്നു പോകും!


“…മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?”

ലൂക്കാ 18 : 8


രാഷ്ട്രീയ മേലാളന്മാർ 

കൊടിയുടെ നിറവ്യത്യാസമില്ലാതെ 

തരം പോലെ ക്രിസ്ത്യാനിയെ തിരഞ്ഞുപിടിച്ചു

തല്ലും 

തലോടലും 

പ്രീണനവും 

തല്ലിക്കൊല്ലലും 

തുടർന്നുകൊണ്ടേയിരിക്കും…


നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുന്നതുവരെ.

………… അടുത്ത "ജറുസലേം കഴുത" Blog ൽ ചോദ്യങ്ങളും വിശകലനങ്ങളും 

തുടർന്നുകൊണ്ടേയിരിക്കും 

തുടരും…. 


“അതുകൊണ്ടാണ്‌ ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്‌: ഉറങ്ങുന്ന വനേ, ഉണരുക, മരിച്ചവരില്‍നിന്ന്‌ എഴുന്നേല്‍ക്കുക, ക്രിസ്‌തു നിന്റെ മേല്‍ പ്രകാശിക്കും.”

എഫേസോസ്‌ 5 : 14


ജറുസലേം കഴുത Blog 2 - മതപരിവർത്തനവും, മന:പരിവർത്തനവും

Immanuel Vision

29/07/2025


Religious Discussion
Religious Discussion

Disclaimer - The content of this blog post reflects the personal opinions, observations, and interpretations of the author(s) and is intended for general discussion and commentary purposes only. It is not intended to malign, defame, or harm any individual or group.

 
 
 

Comments


യേശു നിന്നെ സ്നേഹിക്കുന്നു

© 2012 ഇമ്മാനുവൽ വിഷൻ

bottom of page